കുട്ടികളുടെ അവകാശ ഉടമ്പടി
ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലി 1989 നവംബര്‍ 20 ന് അംഗീകരിച്ച കുട്ടികളുടെ അവകാശ ഉടമ്പടിയില്‍ 192 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ചു.ഇന്ത്യയും അതില്‍ ഉള്‍പ്പെടുന്നു.
• ജീവിക്കാനുള്ള അവകാശം - പ്രകൃതിദത്തമായ അവകാശമാണ്
• പേരിനുള്ള അവകാശം- ജനനം മുതല്‍ പേരിനും ദേശീയതക്കും അവകാശമുണ്ട്
• കഠിന ജോലി ,നിര്‍ബന്ധിത ജോലി,മയക്കുമരുന്ന് ലൈംഗിക വേഴ്ച എന്നിവയിലൂടെയുള്ള ചൂഷണത്തിനിരയാവാതിരിക്കാനുള്ള അവകാശം.
• പൗരത്വത്തിനുള്ള അവകാശം
• മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാനും രക്ഷാക്തൃത്വത്തിനും അവകാശമുണ്ട്-.
• പോഷകാഹാരം,ആരോഗ്യരക്ഷ എന്നിവയ്ക്കുള്ള അവകാശം.
• ചിന്ത-ആശയപ്രകാശനം,ആചാരാനുഷ്ടാനം എന്നിവയ്ക്കുള്ള അവകാശം
• ആരോഘ്യം,വിദ്യാഭ്യാസം,സുരക്ഷിതത്വം എന്നിവയ്ക്കുള്ള അവകാശം.
• വിശ്രമം,വിനോദം,കല-സാംസ്കാരിക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം എന്നിവക്കുള്ള അവകാശം .
No comments:
Post a Comment