1938 ല്‍ ചിറക്കല്‍ താലൂക്കിലെ കല്യാശ്ശേരിയില്‍ അനശ്വരനായ സ.ഇ.കെ നായനാരുടെ അധ്യക്ഷതയില്‍ രൂപംകൊണ്ട ദേശീയ ബാലസംഘം വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 1982 മുതല്‍ ബാലസംഘം എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരികയാണ്‌ .കേരളത്തിലെ എല്ലാ വിഭാഗം കുട്ടികളെയും ഉള്‍ക്കൊള്ളുന്ന ബാലസംഘം ഇന്ന്‍ കുട്ടികളുടെ ആവേശമാണ്.
ബാലസംഘം സമൂഹത്തില്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ക്ക് ശക്തി പകരുവാന്‍ ഈ വെബ്സൈറ്റിനു കഴിയും എന്നു കരുതുന്നു......


"പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും പടുത്തുയർത്തും ഭാരതമണ്ണിൽ സമത്വ സുന്ദര നവലോകം"

ചരിത്രം

ബാലസംഘം കേരളത്തിലെ കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ്.ബാലസംഘം അതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത് 1938 ഡിസംബര്‍ 28 നു ആണ്.ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റ്‌ ഇ കെ നായനാരും സെക്രട്ടറി ബര്‍ലിന്‍ കുഞ്ഞനന്ദന്‍ നായരുമായിരുന്നു . ചിറക്കല്‍ താലൂക്കിലെ കല്യാശേരിയില്‍ രൂപീകൃതമായ ആ സംഘടനയുടെ പേര് ദേശീയ ബാലസംഘം എന്നായിരുന്നു. "കുട്ടികളെ നിങ്ങള്‍ പെടിക്കാതിരിക്കുവിന്‍.....കുട്ടികളെ നിങ്ങള്‍ പഠിക്കുവിന്‍.... കുട്ടികളെ നിങ്ങള്‍ മനുഷ്യരാകുവിന്‍ ........" എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിച്ച സംഘടന സ്വതന്ത്ര സമര പ്രസ്ഥാനങ്ങളുടെ ഭാഗമാകുകയും കയ്യൂര്‍ സമരത്തിലടക്കം പങ്കെടുക്കുകയും ചെയ്തു .കയ്യൂര്‍ സമരത്തിന്‍റെ ഭാഗമായി തൂക്കിലേറ്റപ്പെട്ട ചിരുകണ്ടന്‍ ബാലസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു........

പിന്നീട് 1972 ല്‍ ദേശാഭിമാനി ബാലസംഘം ആയും 1982 ല്‍ ബാലസംഘം ആയും പ്രസ്ഥാനം നാമകരണം ചെയ്യപ്പെട്ടു. "പഠിച്ചു ഞങ്ങള്‍ നല്ലവരാകും ,ജയിച്ചു ഞങ്ങള്‍ മുന്നേറും ,പടുത്തുയര്‍ത്തും ഭാരത മണ്ണില്‍ സമത്വ സുന്ദര നവലോകം" എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന
ബാലസംഘം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനയാണ് .കുട്ടികളെ ജാതി-മത വര്‍ണ്ണ പ്രാദേശിക ചിന്തകളില്‍ നിന്ന് മോചിപ്പിച്ച് ശരിയും ശാസ്ത്രീയവുമായ പാതകളിലൂടെ പാരമ്പര്യത്തിന്‍റെ നല്ല അംശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യരായിത്തീരുക എന്ന മഹത്തായ സാംസ്കാരിക മുദ്രാവാക്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന പുരോഗമന തലമുറയെ വാര്‍ത്തെടുക്കുക എന്നത് നമ്മുടെ പ്രഖ്യാപിത ലക്ഷ്യമാണ് .

“അവര്‍ണ്ണന് വിദ്യ അരുത് “ എന്ന കാടന്‍ നയം തന്നെ ഈ ആധുനിക കാലഘട്ടത്തിലും ഭരണാധികാരികള്‍ ഉയര്‍ത്തുകയാണ് .വിദ്യാഭാസ മേഖലയെ കച്ചവടവത്കരിക്കുകയും പണമില്ലാത്തവന്‍റെ മക്കള്‍ക്ക് ആത്മഹത്യ മാത്രമാണ് ഗതിയെന്നു വിധിയെഴുതുന്ന ഭരണകൂട ദല്ലാളന്മാരുടെയും വ്യവസായികളുടെയും കൈയ്യില്‍ നമ്മുടെ വിദ്യാഭ്യാസ മേഖല ചെന്നെത്തിയിരിക്കുകയാണ്.വിദ്യഭ്യാസ രംഗത്ത് നമ്മളുയര്‍ത്തിപ്പിടിച്ച ശാസ്ത്രീയവും ശിശുകെന്ദ്രീകൃതവും ആയ പാട്യപദ്ധതി പരിഷ്ക്കരണം അട്ടിമറിക്കുകയാണ് പുതിയ സര്‍ക്കാര്‍ ചെയ്യുന്നത്.ഈ സാഹചര്യത്തില്‍ നമ്മുടെ സംഘടനയുടെ പ്രാധാന്യം വളരെ വലുതാണ്.....

No comments:

Post a Comment